ആലപ്പുഴ പട്ടണക്കാട് സര്‍വീസ് സഹകരണബാങ്ക് പിടിച്ചെടുക്കാന്‍ സിപിഎം ശ്രമം ഉൗര്‍ജിതമായി. ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് സിപിഎം മുടക്കിയതോടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാഷ്ട്രീയപ്പോര് കനത്തതോടെ നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്
തിരഞ്ഞെടുപ്പ് ഉണ്ടെന്ന് കരുതി വോട്ടര്‍മാര്‍ വരിവരിയായി കാത്തുനിന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് നേരത്തെയെത്തി. പക്ഷേ റിട്ടേണിങ് ഒാഫിസര്‍ എത്തിയില്ല. വോട്ടെടുപ്പ് റദ്ദാക്കി സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന് അവസാന നിമിഷം ഉത്തരവിറക്കിയതാണ് കാരണം. എന്നാല്‍ ഇതിനെ മറികടക്കാനുള്ള ഹൈക്കോടതി ഉത്തരവ് കയ്യിലുണ്ടെന്ന് ഭരണസമിതി അറിയിച്ചിട്ടും സഹകരണവകുപ്പില്‍ നിന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ ആരും എത്തിയില്ല
ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അഴിമതിയുടെ കൂടാരമായ ബാങ്കിലെ കൃത്രിമങ്ങളുടെ പേരിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്നാണ് സിപിഎമ്മിന്റെ മറുപടി
തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതി മണിക്കൂറുകളോളം വെയിലുകൊണ്ട വോട്ടര്‍മാര്‍ക്ക് പരിഭവം. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ കോടികളുടെ അഴിമതി നേരത്തെ നടന്നിരുന്നു. പുറത്താക്കിയ അംഗങ്ങള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നതോടെയാണ് രാഷ്ട്രീയവടംവലി ആരംഭിച്ചത്. നിയമപരമായിതന്നെ മുന്നോട്ടുപോകാനാണ് ഇരുകൂട്ടരുടെയും തീരുമാനം.