കര്‍ക്കിട വാവ്ബലി തര്‍പ്പണത്തിനായി ആലുവ മണപ്പുറമൊരുങ്ങി. ഒരു ലക്ഷത്തിലേറെയാളുകള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മണപ്പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പതിവിലും കനത്ത സുരക്ഷാ മുന്‍കരുതലുകളാണ് ഇത്തവണ ആലുവ മണപ്പുറത്തൊരുക്കിയിരിക്കുന്നത്. തീരത്തിനു ചുറ്റും നിശ്ചിത ദൂരപരിധിയില്‍ കമ്പിവേലികള്‍ ഉയര്‍ത്തിയിരിക്കുന്നു. ഫയര്‍ ഫോഴ്സിനു പുറമെ നാവിക സേനയിലെ മുങ്ങല്‍ വിദഗ്ധരും ബലിതര്‍പ്പണ തിരക്കുകള്‍ തീരും വരെ മണപ്പുറത്തുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ രണ്ടു ബലിത്തറകളടക്കം നൂറിലേറെ ബലിത്തറകളും സജ്ജം.
ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തര്‍ക്ക് പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആലുവ മണപ്പുറത്തിനു പുറമെ തൊട്ടടുത്തുളള അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുളള സൗകര്യമുണ്ടാവും. ജനത്തിരക്ക് കണക്കിലെടുത്ത് ആലുവ നഗരപരിധിയില്‍ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.