തോറ്റുപോയവര്‍ക്ക് ആത്മവിശ്വാസം നല്കി എറണാകുളം റൂറല്‍ പൊലീസ്. പത്താംക്ലാസ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട് പോയവരാണ് ഈ വിദ്യാർഥികൾ. ഇവർക്ക് പ്രത്യേക പരിശീലനം നൽകി അടുത്ത പരീക്ഷയിൽ വിജയം ഉറപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഹോപ് എന്നാണ് പദ്ധതിയുടെ പേര്. ഓരോ വിദ്യാർഥിയുടെയും പഠന ചുമതല ഓരോ പൊലീസ് ഓഫിസർമാർക്കായിരിക്കും. ഇവർ വിദ്യാർഥികളുടെ വീടുകളിൽ നേരിട്ടെത്തി പഠനം വിലിയിരുത്തും.
ആദ്യഘട്ടത്തിൽ നാൽപത്തി മൂന്ന് വിദ്യാർഥികളാണ് ഹോപ്പ് പദ്ധതിയുടെ ഭാഗമാകുക.