കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ പതിനൊന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചു. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. ഏറ്റുമാനൂര്‍, ഒറവക്കല്‍, അരീപ്പറമ്പ്, പേരൂര്‍ എന്നിവിടങ്ങളിലാണ് കാറ്റ് നാശംവിതച്ചത്. രാവിലെ പത്തു മണിയോടെയാണ് മഴയ്ക്കൊപ്പം അതിശക്തമായി കാറ്റ് വീശിയടിച്ചത്. വന്മരങ്ങള് കടപുഴകിവീണു. വൈദ്യുതി ബന്ധം താറുമാറായി. ആളപായമില്ല.
Advertisement