നോക്കുകൂലി നല്‍കാത്തതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ എ.ഐ.ടി.യു.സി തൊഴിലാളികള്‍ റോഡുപണി മുടക്കി. എസ്.ഡി. കോളജിന് മുന്‍വശത്ത് ഇന്റര്‍ലോക്ക് പതിച്ച് റോഡ് വീതികൂട്ടാനുള്ള പ്രവൃത്തിയാണ് തടസപ്പെടുത്തിയത്. ചുമട്ടുതൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും പണം നല്‍കാതെ പണിതുടരാന്‍ അനുവദിക്കില്ലെന്നും ഐ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു
കളര്‍കോട് ജംക്ഷനടുത്ത് വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കുന്ന പണിയാണ് ചുമട്ടുതൊഴിലാളികള്‍ തടസപ്പെടുത്തിയത്. ഇവിടെ രണ്ടുദിവസമായി പ്രവൃത്തി നടന്നുവരികയായിരുന്നു. ഇന്ന് ടിപ്പറില്‍ ഇന്റര്‍ലോക്ക് ഇറക്കിയ ഉടനെയാണ് എ.ഐ.ടി.യു.സി തൊഴിലാളികള്‍ എത്തി ബഹളമുണ്ടാക്കിയത്. ഇറക്കിയ ലോഡ് ഒന്നിന് 2000 രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വെറുതെ നോക്കിനിന്നതിന് പണം തരാനാവില്ലെന്ന് കരാറുകാരന് പറഞ്ഞതോടെ പണിനിര്‍ത്താന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു
എന്നാല്‍ തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും എല്ലാ ട്രേഡ് യൂണിയനുകളും അവകാശപ്പെട്ടപണം വാങ്ങുന്നുണ്ടെന്നും എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി പറഞ്ഞു, ഭീഷണിയെത്തുടര്‍ന്ന് കരാറെടുത്ത കമ്പനി പണിനിര്ത്തിവച്ചിരിക്കുകയാണ്