തൃശൂർ എടമുട്ടത്ത് മദ്യശാല തുറക്കുന്നത് നാട്ടുകാർ തടഞ്ഞു. ബവ്റിജസ് ഔട്ട് ലെറ്റിലേക്കുള്ള സ്വകാര്യ വഴി തടഞ്ഞായിരുന്നു പ്രതിഷേധം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സമരം തുടരുകയാണ്. ജനവാസ മേഖലയിൽ ബവ്റിജസ് ഔട്ട് ലെറ്റ് തുറന്നതാണ് കാരണം. മദ്യശാലയിലേക്കുള്ള പ്രധാന വഴി സ്വകാര്യ റോഡിലൂടെയാണ്. വീട്ടുടമകൾ കോടതിയെ സമീപിച്ചപ്പോൾ സ്റ്റേ കിട്ടി. രണ്ടാഴ്ചയായി കോടതി ഉത്തരവ് വന്നിട്ട്. പക്ഷേ, ഇതുവരെ നടപ്പാക്കിയിട്ടില്ല.
മറ്റൊരു സ്ഥലത്തു കൂടെ മദ്യശാലയിലേക്ക് വഴിയുണ്ടെങ്കിലും വെള്ളക്കെട്ടാണ്. പരിസരത്ത് ക്ഷേത്രമുണ്ടായിട്ടും മദ്യശാലയ്ക്ക് അനുമതി കൊടുത്തത് നിയമ ലംഘനമാണെന്നാണ് ആക്ഷേപം. മദ്യശാല മാറ്റി സ്ഥാപിക്കും വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.