E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

തൃശൂര്‍ അശ്വനി ആശുപത്രിയില്‍ നഴ്സുമാര്‍ സമരത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ നഴ്സുമാര്‍ സമരത്തില്‍. നേരത്തെ നടന്ന സമരത്തില്‍ പങ്കെടുത്തതിന് പ്രതികാര നടപടിയെടുത്തതിന്റെ പേരിലാണ് പ്രക്ഷോഭം. അതേസമയം, ജോലിയിലെ പ്രകടനം മോശമായതിന്റെ പേരില്‍ ഒരു നഴ്സിനെ മാത്രമാണ് പിരിച്ചുവിട്ടതെന്ന് മാനേജ്മെന്റ് വിശദീകരിച്ചു. 

രണ്ടു ദിവസമായി തൃശൂര്‍ അശ്വിനി ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലാണ്. 290 നഴ്സുമാരില്‍ ഒരു വിഭാഗം മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. നേരത്തെ, നഴ്സുമാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി ഒരു നഴ്സിനെ പിരിച്ചുവിട്ടെന്നാണ് ആക്ഷേപം. ഇതുകൂടാതെ, കരാര്‍ ജീവനക്കാരായ തൊണ്ണൂറു നഴ്സുമാരെക്കൂടി പിരിച്ചുവിടുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ്, ആശുപത്രിക്കു മുമ്പില്‍ നഴ്സുമാര്‍ സമരം തുടരുന്നത്. 

എന്നാല്‍ , ജോലിയില്‍ മികവു കാണിക്കാത്ത ഒരാളെ പിരിച്ചുവിട്ടത് ആശുപത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്ന് മാനേജ്മെന്റ് വിശദീകരിച്ചു. തൊണ്ണൂറു നഴ്സുമാരെ പിരിച്ചുവിടുമെന്ന പ്രചാരണം ശരിയല്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. മൂന്നു പതിറ്റാണ്ടായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. നിരവധി രോഗികളുടെ ആശ്രയ കേന്ദ്രം. അറുന്നൂറോളം രോഗികള്‍ക്ക് കിടത്തി ചികില്‍സയ്ക്കു സൗകര്യമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി രോഗികളെയാണ് ആശങ്കയിലാക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :