E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:04 PM IST

Facebook
Twitter
Google Plus
Youtube

More in Central

ആനചാടിക്കുത്തിലെ മഴവെള്ളച്ചാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇടുക്കിയില്‍ മഴക്കാലം സമൃദ്ധമായ ജലക്കാഴ്ചകളുടെ വസന്തകാലമാണ്. നാടിന്റെ മുക്കിലും മൂലയിലും നിറഞ്ഞൊഴുകുന്ന പുഴയും വെള്ളച്ചാട്ടങ്ങളും നിറയുന്ന കാലം. തൊടുപുഴയ്ക്ക് സമീപം ആനചാടിക്കുത്തിനെ പരിചയപ്പെടാം പുലര്‍വേളയില്‍. 

മഴവരേണ്ട താമസം.ജലക്കാഴ്ചകളുടെ നിറച്ചാര്‍ത്താണ് ഇടുക്കിയിലെങ്ങും.കോരിചൊരിയുന്ന മഴയില്‍ നിറഞ്ഞ് തുളുമ്പി പുഴകള്‍ ഒഴുകും.പച്ചപുതച്ച് നില്‍ക്കുന്ന കുന്നുകളുടെ ഉച്ചിയില്‍ നിന്ന് കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും കാണാം. തൊമ്മന്‍കുത്ത്, വാളറ,ചീയാപ്പാറ, തുടങ്ങി സന്ദര്‍ശകരുടെ മനം കവര്‍ന്ന വെള്ളച്ചാട്ടങ്ങള്‍ നിരവധി. എന്നാല്‍ അധികമാരും അറിയാത്ത എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങളും ഇടുക്കിയിലുണ്ട്. അതിലൊന്നാണ് വണ്ണപ്പുറത്തെ ആനചാടിക്കുത്ത്. 

തൊമ്മന്‍കുത്തില്‍ നിന്ന് ഒരു കിലോമീറ്റ്ര്‍ അകലെയാണ് ആനചാടിക്കുത്ത്. പേരില്‍ തന്നെ ഒരു കൗതുകമുണ്ടല്ലെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം. വേനല്‍കാലത്ത് ഉള്‍ക്കാടുകളില്‍ നിന്ന് ദാഹമകറ്റാന്‍ കാട്ടാനകള്‍ കൂട്ടമായി ഇവിടെയെത്തും.ഒരിക്കല്‍ രണ്ട് കൊമ്പന്‍മാര്‍ വെള്ളച്ചാട്ടത്തിന് മുകളിലെ പാറയില്‍ വെച്ച് കൊമ്പ് കോര്‍ത്തു. ഇതിനിടെ ഒരാന കാല്‍വഴുതി താഴെവീണുവെന്ന് പഴമക്കാര്‍ പറയുന്നു. അങ്ങനെയാണ് ആനചാടിക്കുത്തെന്ന പേര് വന്നത്. 

കുന്നിന്‍മുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളം പിന്നീട് പാലരുവിയായി താഴേക്കൊഴുകും. കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ചകളും അതിമനോഹരം. ടൂറിസം മാപ്പില്‍ ഇടം നേടിയിട്ടില്ലെങ്കിലും സന്ദര്‍ശകരുടെ എണ്ണത്തിന് ഒരു കുറവുമില്ല. തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആനച്ചാടിക്കുത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :