തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് സംസ്ഥാനപാതയില്‍ കുടുംബത്തെ കൊള്ളയടിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. വടക്കാഞ്ചേരി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ തന്നെയാണ് പിടിച്ചുപറിക്കു പിന്നില്ലെന്നും സൂചനയുണ്ട്.
പിടിച്ചുപറിക്കാരന്റേതെന്ന് സംശയിച്ച് പൊലീസ് പുറത്തുവിട്ട രേഖാചിത്രമാണിത്. പാലക്കാട്ടേയ്ക്കുള്ള യാത്രാമധ്യേ പുലര്‍ച്ച െപാര്ളിക്കാട് വച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചത്. കാര്‍ കേടായി വഴിയരികില്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു ആക്രമണം. പാലക്കാട് സ്വദേശി വിനോദ് കുമാറും ഭാര്യ രാജലക്ഷ്മിയും മകന് വരുണ്‍ കൃഷ്ണയുമാണ് ആക്രമിക്കപ്പെട്ടത്.
ആഭരണം ഊരിവാങ്ങിയ പിടിച്ചുപറി സംഘം പണം കവര്‍ന്നിരുന്നു. കുടുംബത്തിന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. ഈ ഫോണ്‍ പിന്തുടര്‍ന്നതാണ് വഴിത്തിരിവായത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലെ ബാങ്ക് കവര്‍ച്ചാ ശ്രമത്തിനിടെ കാഷ്യറെ അടിച്ചുവീഴ്ത്തിയും ഇതേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.