വൈസ് ചാൻസലർ പദവിയിലിരുന്ന ഒരാൾ അക്ഷരങ്ങളോടും അറിവിനോടുമുള്ള കൂറുകാട്ടിയത് നിലത്തെഴുത്താശാത്തിമാരെ ആദരിച്ച്. കേരള കലാമണ്ഡലം വൈസ് ചാൻസലർ ആയിരുന്ന പി.എൻ സുരേഷാണ് മാതൃകാപരമായവിടവാങ്ങൽ നടത്തിയത്. രണ്ടുവർഷം മുൻപ് വി.സി.പദവിയൽ നിന്ന് വിരമിച്ച സുരേഷ്, ആറൻമുള വാസ്തുവിദ്യാഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടറായി തുടരുകയായിരുന്നു.
വിരമിക്കുമ്പോൾ സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും വിരുന്നുനൽകുന്ന രീതി മാറ്റിവച്ചാണ് അതിനുചെലവാകുന്ന തുക എഴുത്താശാത്തിമാർക്ക് കൈമാറിയത്.
ആദരവ് ഏറ്റുവാങ്ങിയ എഴുത്താശാത്തിമാർ പി.എൻ. സുരേഷിന് 51 അക്ഷരം എഴുതിയ എഴുത്തോല സമ്മാനിച്ചു. ജൂൺ 30നാണ് സുരേഷ് സർവീസിൽ നിന്ന് വിരമിച്ചത്. ആറൻമുളയിലും പരിസരത്തുമുള്ള അറുപതുപിന്നിട്ട 16 പേർക്കാണ് 5000 രൂപവീതം കൈമാറിത്.