വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി ദിശ കാരുണ്യകേന്ദ്രം. അഞ്ചുവര്‍ഷം മുമ്പാണ് അരൂക്കുറ്റി വടുതല കേന്ദ്രീകരിച്ച് നിരാശ്രയരായ പെണ്‍കുട്ടികള്‍ക്ക് തണലേകാന്‍ ദിശ രൂപംകൊണ്ടത്.
ആരംഭകാലത്തുതന്നെയാണ് അമൃതയും നൗഫിയയും ദിശയുടെ തണലിലേക്ക് എത്തുന്നത്. അമൃത മാവേലിക്കര സ്വദേശിയാണ്. അച്ഛന് ചെറുപ്പത്തിലേ മരിച്ചു. ദുരിത ജീവിതങ്ങള്ക്കിടെയാണ് ദിശയില്‍ അഭയംതേടിയത്. ഇടക്കൊച്ചി അത്നാസ് കോളജിലെ സാമ്പത്തികശാസ്ത്രം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. വരന് അമ്മയുടെ കൂട്ടുകാരിയുടെ മകനാണ്, അഖില്‍.
നൗഫിയയ്ക്കും ദാരിദ്ര്യങ്ങള്ക്കിടെയാണ് ദിശ അഭയകേന്ദ്രമായത്. തൃക്കാക്കര എം.എസ്.എം കോളജിലെ രണ്ടാംവര്‍ഷ ഇംഗ്ലീഷ് സാഹിത്യവിദ്യാര്ഥിയാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ നിസാമാണ് നൗഫിയയെ നിക്കാഹ് ചെയ്തത്.
മന്ത്രി പി.തിലോത്തമന്, എ.എം. ആരിഫ് എം.എല്‍.എ, ദിശയുടെ ബാരവാഹികളായ സലിം, മിര്‍ഷാദ്, എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു