പൊക്കാളി പാടത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൃഷിയിറക്കി ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുറം. ചലച്ചിത്ര സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇത്തവണത്തെ കൃഷിക്ക് ഡോ.ജോസ് ചാക്കോ വിത്തെറിഞ്ഞത്.
കരുമാലൂര്‍ പഞ്ചായത്തിലെ തൈത്രക്കടവിലുളള രണ്ടേക്കര്‍ പാടത്താണ് ഡോ.ജോസ് ചാക്കോ പെരിയപുറം തുടര്‍ച്ചയായ രണ്ടാം വട്ടവും കൃഷിയിറക്കിയത്. കഴിഞ്ഞ തവണത്തെ കൃഷി വിജയമായതോടെയാണ് കൃഷി തുടരാന്‍ തീരുമാനിച്ചതും ഇക്കുറിയും വിത്തെറിഞ്ഞതും.
ഡോക്ടര്‍ക്കൊപ്പം വിത്തെറിയാന്‍ ചലച്ചിത്ര താരം ആശ ശരത്തും,സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവും,എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുളളയുമെത്തി. പൊക്കാളി കൃഷിയുടെ ഇടവേളയില്‍ മല്‍സ്യകൃഷിയും നടത്തുന്നുണ്ട്.