കൊച്ചി സിറ്റി പൊലീസിനെതിരെ പ്രതിഷേധവുമായി വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ട്രാന്‍സ്ജെന്‍ഡറുകളെ കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എറണാകുളം സെന്‍ട്രല്‍ സിഐയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം വ്യാപിപ്പിക്കാനാണ് ട്രാന്സ്് സമൂഹത്തിന്റെ തീരുമാനം.
കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്നയാളടക്കം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആറു പേരെ കവര്ച്ചയാരോപിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നാരോപിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മറൈന്‍ ഡ്രൈവില്‍ നിന്ന് കമ്മിഷണര്‍ ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പാതിവഴിയില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ യോഗം ചേര്‍ന്നു.
കൊച്ചിയില്‍ പൊലീസ് ട്രാന്‍സ്ജെന്‍ഡറുകളുടെ മനുഷ്യാവകാശം നിഷേധിക്കുകയാണെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാനാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ തീരുമാനം.