തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമം. എണ്പത്തിയാറു ഡോക്ടര്‍മാരുടെ തസ്തികകള്‍ ആളില്ല. ഇതിനു പുറമെ, പത്തു ഡോക്ടര്‍മാര്‍ അവധിയിലും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആകെയുള്ളത് 236 ഡോക്ടര്‍മാരുടെ തസ്തിക. ഇതില്‍ 86 ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ഡോക്ടര്‍മാരുടെ ക്ഷാമം വലയ്ക്കുന്നത് രോഗികളെയാണ്. പ്രത്യേകിച്ച്, പനി പടരുന്ന സാഹചര്യത്തില്‍. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തേയും ഇതു ബന്ധിക്കുന്നുണ്ട്. കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ സര്‍ജറി വിഭാഗത്തിലാണ് ഡോക്ടര്‍മാരുടെ കുറവ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. ഈ വിഭാഗത്തിന് അനുവദിച്ച 21 ഡോക്ടര്‍മാരുടെ തസ്തികകളില്‍ പതിനൊന്നും ഒഴിഞ്ഞുകിടക്കുകയാണ്.
ഡോക്ടര്‍മാരുടെ കുറവ് മൂലം ശസ്ത്രക്രിയ നീട്ടിവയ്ക്കുന്നതും രോഗികളെ വലയ്ക്കുന്നുണ്ട്. ഭൂരിഭാഗം ചികില്‍സാ വിഭാഗങ്ങളും വകുപ്പുതലവന്മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്കര്‍ഷിക്കുന്ന എണ്ണം ഡോക്ടര്‍മാരെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ നിലവിലുള്ള കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോളജ് അധികൃതരും വിദ്യാര്‍ഥികളും.