E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചിയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കലക്ടറുടെ സ്‌ക്വാഡ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന അങ്കമാലി മാര്‍ക്കറ്റ് താല്‍ക്കാലികമായി അടപ്പിച്ചു. തൃപ്പൂണിത്തുറയില്‍ 38 തട്ടുകടകള്‍ സംഘം പൊളിച്ചുനീക്കി. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡുമില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടലിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 

ജില്ലാ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അങ്കമാലി മാര്‍ക്കറ്റ് തല്‍ക്കാലത്തേക്ക് അടപ്പിച്ച സംഘം ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് പ്രധാന ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. മൂന്ന് തട്ടുകടകളും സ്‌ക്വാഡ് നീക്കം ചെയ്തു. തൃപ്പൂണിത്തുറയില്‍ മിനി ബൈപ്പാസ് മുതല്‍ കരിങ്ങാച്ചിറ വരെയുള്ള ഭാഗത്ത് പരിശോധന നടത്തിയ സ്‌ക്വാഡ് 38 തട്ടുകടകള്‍ നീക്കം ചെയ്തു. 

പഴകിയ വറുത്ത ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം വീണ്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി കണ്ടെത്തിയ തൃപ്പൂണിത്തുറയിലെ ഹോട്ടല്‍ അടപ്പിച്ചു. അങ്കമാലി മാര്‍ക്കറ്റിലെ 14 മല്‍സ്യസ്റ്റാളുകളും 14 ഇറച്ചിക്കടകളും തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍ ശ്രീനിവാസന്‍ പറഞ്ഞു. മലിനജലം ഒഴുകി പോകാനോ സംസ്‌കരിക്കാനോ സംവിധാനമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ ഹൈക്കോടതി - ഗോശ്രീ റോഡ് പരിസരം, ബൈപ്പാസില്‍ ഇടപ്പള്ളി - വൈറ്റില തുടങ്ങിയ ഭാഗങ്ങളില്‍ വൃത്തിഹീനമായും അനധികൃതമായും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തിരുന്നു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമായി തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :