വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ അന്ധകാരനഴി പൊഴി തുറന്നു. ആഴ്ചകളായി വെള്ളംകെട്ടിനില്‍ക്കുന്ന പട്ടണക്കാട്, തുറവൂര്‍ , കടക്കരപ്പള്ളി പഞ്ചായത്തുകളില്‍ ഇത് ആശ്വാസമാകും
ശക്തമായ വേലിയേറ്റത്തെത്തുടര്ന്നാണ് പൊഴി അടഞ്ഞത്. മഴക്കാലമായതോടെ പുഴവെള്ളം കടലിലെത്താതെയായി.പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കല്‍ , തങ്കിപ്പള്ളി ഭാഗങ്ങളിലെ വീടുകളില്‍ ഇതോടെ വെള്ളം കയറി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് റവന്യുവകുപ്പ് പൊഴിമുറിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി ആരംഭിച്ചു. നാട്ടുകാരും ഒപ്പം ചേര്‍ന്നു.
നീക്കിയ മണല്‍ പ്രദേശത്ത് തന്നെയാണ് നിക്ഷേപിച്ചത്. വില്പന നടത്താനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാതെ മണലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് അനുമതി നല്‍കിയതായും ആക്ഷേപമുണ്ട്.
.