ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ മുനിസിപ്പാലിറ്റിയുടെ മാലിന്യം തള്ളല്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെയാണ് ഈ അനാസ്ഥ. മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് ഓട്ടോതൊഴിലാളികള്‍ രംഗത്തുവന്നെങ്കിലും മുനിസിപ്പാലിറ്റി തയ്യാറായിട്ടില്ല.
രാവിലെയാണ് ജനറല്‍ആശുപത്രിയുടെ മതിലിനോട് ചേര്‍ന്ന് മുനിസിപ്പാലിറ്റിയുടെ വാഹനത്തില്‍ നഗരമാലിന്യം തള്ളിയത്. ബസ് കാത്ത്നില്പ്പ് കേന്ദ്രത്തിനും ഓട്ടോസ്റ്റാന്റിനും ഇടയിലാണ് മാലിന്യനിക്ഷേപം.
മഴപെയ്തതോടെ മാലിന്യങ്ങള്‍ പരന്നൊഴുകാന്‍ തുടങ്ങി. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ ഉള്‍പ്പടെ ഇതുവഴിയാണ് നടന്നുപോകുന്നത്. പരാതി പറഞ്ഞിട്ടും മാലിന്യങ്ങള്‍ നീക്കാന്‍ മുനിസിപ്പാലിറ്റി അധികാരികള്‍ തയ്യാറായില്ലെന്നും ഓാട്ടോതൊഴിലാളികള് പറയുന്നു.
ഒരുമിച്ച് നീക്കം ചെയ്യാനായി താല്കാലികയാമാണ് മാലിന്യം നിക്ഷേപിച്ചതെന്നാണ് മുനിസിപ്പാലിറ്റിയുടെ വാദം. ഡി.എം.ഒയ്ക്കും നഗരസഭാസെക്രട്ടറിക്കും ഓട്ടോതൊഴിലാളി യൂണിയന് പരാതി നല്‍കിയെങ്കിലും മാലിന്യം നാളയെ എടുത്തുമാറ്റുവെന്നാണ് മുനിസിപ്പാലിറ്റിയുടെ നിലപാട്.