ആലുവ നിയമസഭ മണ്ഡലത്തില്‍.എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ കൈമാറി. പദ്ധതിയുടെ ഭാഗമായി ഒരു വീട് താന്‍ നിര്‍മിച്ച് നല്‍കുമെന്ന് താക്കോല്‍ ദാന ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് അറിയിച്ചു.
ശ്രീമൂല നഗരം സ്വദേശിനി രേഖാ സുദര്‍ശനാണ് അമ്മ കിളിക്കൂട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ പ്രതിപക്ഷ നേതാവില്‍ നിന്ന് ഏറ്റുവാങ്ങിയത്. സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിയാണ് ആലുവയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്,പദ്ധതിയില്‍പ്പെടുത്തി ഒരു വീട് താന്‍ നിര്‍മിച്ച് നല്‍കുമെന്നും ഖ്യാപിച്ചു.
ആലുവ മണ്ഡലം പരിധിയിലെ മുഴുവന്‍ നിര്‍ധന വിധവകള്‍ക്കും വീട് വച്ച് നല്കാന് ലക്ഷ്യമിട്ടാണ് അമ്മക്കിളിക്കൂട് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏഴു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.