ഒരേനാട്ടില്നിന്ന് ഒന്നിച്ചു നിയമം പഠിച്ച രണ്ടു ആത്മമിത്രങ്ങള്‍ ജില്ലാ ജഡ്ജിമാരായി. തൃശൂര്‍ പുല്ലഴിയിലെ മോഹനകൃഷ്ണനും ഷിബു തോമസുമാണ് ന്യായാധിപന്മാരായി ഒന്നിച്ച് ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ പുല്ലഴി എന്ന ഗ്രാമത്തിന് ഇരട്ടിമധുരമാണ് ഇപ്പോള്‍. സ്വന്തം നാട്ടുകാരായ രണ്ടു യുവാക്കള്‍ ജില്ലാ ജഡ്ജിമാരാകുന്നു. ഭാവിയില്‍ ഹൈക്കോടതി ജഡ്ജിയുടെ കസേരയിലും. പി.മോഹനകൃഷ്ണനും ഷിബു തോമസുമാണ് നാടിന്റെ അഭിമാനമായി മാറിയത്.
സംസ്ഥാനത്ത് ഇക്കുറി ഒന്‍പതു പേരെയാണ് ജില്ലാ ജഡ്ജിമാരായി തിരഞ്ഞെടുത്തത്. ഇവരില്‍ രണ്ടു പേര് തൃശൂരില്‍നിന്നാണ്. നേരിട്ടുള്ള ജില്ലാ ജഡ്ജി നിയമനത്തില്‍ തൃശൂരില്‍നിന്ന് ആകെ ഇതിന് മുമ്പ്തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു പേര് മാത്രമാണ്. ഷിബു തോമസ് തൃശൂരിലും മോഹനകൃഷ്ണന് കൊച്ചിയിലുമാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. അഭിഭാഷകരായി ഒന്നിച്ചാണ് ജോലി തുടങ്ങിയതും. നാടൊട്ടാകെ ഇരുവര്‍ക്കും സ്വീകരണം നല്കാന് മല്‍സരിക്കുകയാണ്.