ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്കായി സുഖചികില്‍സ തുടങ്ങി. ഗജവീരന്മാരുടെ ചികില്‍സയ്ക്കായി പതിനെട്ടു ലക്ഷം രൂപയാണ് ദേവസ്വം ചെലവിടുന്നത്.
ഗുരുവായൂര്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ അന്‍പത്തിയൊന്ന് ആനകള്‍ക്കാണ് സുഖചികില്‍സ. ഒരു മാസം നീളും. വിവിധ തരം ഔഷധങ്ങള്‍ തേച്ചുപിടിപ്പിച്ച് തേച്ചുക്കുളി. പിന്നെ, പ്രത്യേക മരുന്നുകളും. ദേഹരക്ഷയ്ക്കായി വൈറ്റമിനുകള്‍ ഇതിനു പുറമെ. എല്ലാ വര്‍ഷവും ഈ സമയം സുഖചികില്സയുടേതാണ്. കൊമ്പന് ജൂനിയര്‍ വിഷ്ണുവിന് ഔഷധഉരുള നല്കി വനംമന്ത്രി കെ.രാജു സുഖചികില്‍സ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ പത്മനാഭന് ഉള്‍പ്പെടെ പത്തൊന്‍പത് ആനകള്‍ മദപ്പാടിലാണ്. ഈ ആനകള്‍ക്ക് മദകാലം കഴിഞ്ഞ ശേഷമാകും ചികില്‍സ. സുഖചികില്‍സ കാണാന്‍ സന്ദര്‍ശകര്‍ക്കു തടസമില്ല. ക്യാമറകള്‍ക്കു നിയന്ത്രണമുണ്ടെന്നു മാത്രം.