ഡോക്ടർമാരെക്കുറിച്ച് ഡോക്ടറെഴുതി മെഡിക്കൽ കോളജിന് സമർപ്പിക്കുന്ന നോവൽ, ഡോക്ടേഴ്സ് ദിനമായ ഇന്ന് പുറത്തിറങ്ങുന്നു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറും വൈദികനുമായ ഫ്രാൻസിസ് ആലപ്പാട്ടിന്റെ അനഘ എന്ന നോവലാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്.
തൃശൂർ അതിരൂപതയുടെ വികാരി ജനറലായിരുന്ന ഫ്രാൻസിസ് ആലപ്പാട്ട്. ഇദേഹമാണ് നോവൽ രചയിതാവായ ഡോക്ടർ. നോവലിലെ കഥാപാത്രങ്ങളെല്ലാം ഡോക്ടർമാർ. പുസ്തകം ഏറ്റുവാങ്ങുന്നത് സഹപാഠിയായിരുന്ന മറ്റൊരു ഡോ. വി.പി.ശശിധരൻ. സമർപ്പിക്കുന്നത് എഴുത്തുകാരന്റെ മാതൃവിദ്യാലയമായ കോഴിക്കോട് മെഡിക്കൽ കോളജിനും. ഡോക്ടേഴ്സ് ദിനത്തിൽ പുറത്തിറങ്ങുന്ന ഈ നോവൽ മുന്നോട്ട് വയ്ക്കുന്നതാകട്ടെ ഡോക്ടർമാർക്കുള്ള സന്ദേശവും.
ഇൻഡ്യൻ റെഡ്ക്രോസ് സൊസൈറ്റി ചെയർമാനും ഏങ്ങണ്ടിയൂർ ഐ.എം മിഷൻ ആശുപത്രിയുടെ ഡയറക്ടറുമായ ഫ്രാൻസിസ് ആലപ്പാട്ടിന്റെ 13 ാം പുസ്തകമാണ്.