E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ലൈക്ക്’ ചെയ്യാനാവുമോ എൽദോയുടെ കരച്ചിൽ...?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

eldo-kochi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 മനസ്സിന്റെ ബലമായിരുന്നു ഭിന്നശേഷിക്കാരനായ കിടങ്ങൂർ കിടങ്ങേത്ത് എൽദോയുടെ കരുത്ത്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം ആ മനസ്സ് തകർത്തു. മെട്രോയിൽ ക്ഷീണിതനായി കിടന്ന എൽദോ, മെട്രോയിൽ മദ്യപിച്ച് ഉറങ്ങുന്നുവെന്നു പ്രചാരണമുണ്ടായ ശേഷം ഇതുവരെ ജോലിക്കു പോയിട്ടില്ല. സാന്ത്വനിപ്പിക്കാൻ ഒട്ടേറെപ്പേർ വീട്ടിലെത്തുന്നുണ്ടെങ്കിലും എൽദോയുടെ വേദന മാഞ്ഞിട്ടില്ല.

ജീവിത പ്രാരബ്ധങ്ങൾക്കു മുന്നിൽ പൊരുതുന്നതിനു ഭിന്നശേഷി എൽദോയ്ക്കു തടസ്സമായിരുന്നില്ല. പഠനത്തോടൊപ്പം പല ജോലികളും ചെയ്തു. എറണാകുളം എസ്ആർഎം റോഡിനു സമീപമുള്ള കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡിൽ ജോലി ലഭിച്ചു. ഭിന്നശേഷിക്കാരിയായ ടിന്റു എൽദോയുടെ ജീവിതത്തിലേക്കു വന്നു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനീങ്ങിയ എൽദോയെ പക്ഷേ, സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണം വല്ലാതെ ഉലച്ചിരിക്കുകയാണ്.

സംഭവ ദിവസം നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം പോയതാണ് എൽദോ. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ എൽദോയ്ക്കു വിഷമമേറി. അനുജനെ കണ്ടു കരഞ്ഞ എൽദോയെ ബന്ധുക്കൾ നിർബന്ധിച്ചാണു വീട്ടിലേക്കു തിരിച്ചയച്ചത്. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിലാണു മെട്രോയിൽ കയറണമെന്നു പറഞ്ഞത്.

ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയിൽ കയറി. അനുജന്റെ അവസ്ഥ കണ്ടുള്ള വിഷമവും പനിയും എൽദോയെ ക്ഷീണിതനാക്കിയിരുന്നു. മെട്രോയിൽ കയറിയപാടെ സീറ്റിൽ കിടന്നു. എൽദോ സീറ്റിൽ കിടക്കുന്ന ചിത്രവും മദ്യപനാക്കിക്കൊണ്ടുള്ള അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

എൽദോയ്ക്ക് 2000 രൂപയുടെ സൗജന്യ യാത്രാ പാസ്

കൊച്ചി ∙ മെട്രോ യാത്രയിലെ ചിത്രം തെറ്റായ അടിക്കുറിപ്പോടെ ചിലർ പ്രചരിപ്പിച്ചതിന്റെ ഇരയായ എൽദോയ്ക്കു കൊച്ചി മെട്രോ റെയി‌ൽ ലിമിറ്റഡ് (കെഎംആർഎൽ) 2000 രൂപയുടെ സൗജന്യ യാത്രാ പാസ് നൽകും. എൽദോയെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്കിൽ കുറിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :