മഴകനത്തതോടെ കൊച്ചി നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇടപ്പള്ളി ബാങ്ക് ജങ്ഷനിൽ അരമണിക്കൂര്‍ നിർത്താതെ മഴപെയ്താൽ റോഡ് തോടാകും. പ്രധാനപാതയോട് ചേർന്നുള്ള കടകളിൽ െവള്ളം നിറയും.
മുന്ന് വർഷം മുൻപ് റോഡിന് വീതി കൂട്ടിയപ്പോൾ വശങ്ങളിലുണ്ടായിരുന്ന കാന മണ്ണിട്ട് നികത്തി. അന്നു തുടങ്ങിയതാണ് ഈ ദുരിതം. വാർഡ് കൗൺസിലര്‍ മുതല്‍ മന്ത്രിയോടു വരെ പരാതി പറഞ്ഞു. ഒരു പ്രയോജനവുമില്ല. ഇങ്ങനെയൊക്കെയാണങ്കിലും വെള്ളക്കെട്ട് പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് നഗരസഭയുടെ വാദം.