കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സംഗീത വിരുന്നൊരുക്കി മലയാള മനോരമ. ആലുവയിലും പാലാരിവട്ടത്തുമാണ് മെട്രോ ബാന്‍ഡ് എന്ന പേരില്‍ സംഗീത സായാഹ്നം സംഘടിപ്പിച്ചത്. കൊച്ചി മെട്രോ പ്രമേയമാക്കി കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്ളാഷ് മോബും കാണികളെ രസിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മെട്രോയില്‍ യാത്രചെയ്യാനെത്തിയവരെ സംഗീത വിരുന്നുമായാണ് മെട്രോ ബാന്‍ഡ് വരവേറ്റത്.
പ്രമുഖ ബാന്‍ഡായ കൊച്ചിന് എക്കോസിനൊപ്പം തൃക്കാക്കര ഭാരതമാതാ, തേവര സേക്രഡ് ഹാര്‍ട്ട്, രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്, തൃപ്പൂണിത്തുറ ആര് എല്‍ വി എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡുകളും സംഗീത വിരുന്നൊരുക്കി പതിനേഴുകാരനായ അലോയ് ഫ്രാന്‍സിസിന്റെ ഡ്രംസ് പ്രകടനം ആസ്വാദകരെ ഹരം കൊള്ളിച്ചു. രാജഗിരി കോളജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്ളാഷ് മോബും കയ്യടി നേടി.