കൊച്ചി കലൂരില്‍ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. വിവാഹാഭ്യർഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. പെൺകുട്ടിയുടെ അയൽവാസി ശ്യാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ അറുമണിയോടെ ദേശാഭിമാനി കറുകപ്പള്ളി റോഡിലായിരുന്നു ധാരുണ സംഭവം. സമീപത്തെ മെഡിക്കൽ ലാബിൽ ജോലിക്ക് പോയ കോതമംഗലം സ്വദേശിനിയെ യുവാവ് പിൻതുടർന്ന് ആക്രമിക്കുകയയിരുന്നു. പെയിന്റിങ് തൊഴിലാളായ ശ്യാം പുട്ടിയിടാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് യുവതിയുടെ കഴുത്തിന് മുറിവേൽപ്പിച്ചു.
വിവാഹാഭ്യർഥന നിരസിച്ചതാണ് അക്രമത്തിന് കാരണം.സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെട്ട ശ്യാമിനെ മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് പിടികൂടി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല.