E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ: മകളും മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരവൂർ ∙ പണം കവർന്നെന്ന് ആരോപിച്ചുള്ള മർദനത്തിൽ മനംനൊന്ത്  ആത്മഹത്യയ്ക്കു ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകൾ കൂടി മരിച്ചു. നെടുങ്ങോലം എംഎൽഎ ജംക്‌ഷൻ പങ്കുവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ ബാലചന്ദ്രന്റെ (52) മകൾ അഞ്ജു ചന്ദ്രനാണ് (18) ഇന്നലെ പുലർച്ചെ മരിച്ചത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ചൊവ്വാഴ്ച തന്നെ പിതാവ് ബാലചന്ദ്രൻ മരിച്ചിരുന്നു. ഭാര്യ സുനിത (46) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി അഞ്ജു ചന്ദ്രന്റെ സ്ഥിതി വഷളാവുകയായിരുന്നു.   അഞ്ജു ചന്ദ്രന്റെ മൊഴി വ്യാഴാഴ്ച രാത്രി മജിസ്ട്രേട്ട് രേഖപ്പെടുത്തിയതായി പരവൂർ സിഐ എസ്.ഷെരീഫ് പറഞ്ഞു. പ്ലസ് ടു കഴിഞ്ഞു തുടർപഠനത്തിനുള്ള തയാറെടുപ്പിലായിരുന്നു അഞ്ജു ചന്ദ്രൻ. ഇന്നലെ വൈകിട്ടു പിതാവിന്റെയും മകളുടെയും സംസ്കാരം ഒരുമിച്ചു നടത്തി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. പരവൂർ മഞ്ചാടിമൂട്ടിലെ അരി–പലചരക്ക് മൊത്തവ്യാപാരശാല ഉടമ കൂനയിൽ രേവതിയിൽ രാജേന്ദ്രൻ (60), മക്കളായ അരുൺ രാജ് (30), അതുൽ രാജ് (28), കടയിലെ ജീവനക്കാരായ പൂതക്കുളം കലയ്ക്കോട് ഷാലു ഭവനിൽ മോഹനൻ (38), കലയ്ക്കോട് രേവതിയിൽ രാജൻ (50), പൂതക്കുളം ഞാറോട് പുരയിടം വീട്ടിൽ കൃഷ്ണകുമാർ (36), അതുൽ രാജിന്റെ സുഹൃത്തുക്കളായ ഒഴുകുപാറ മഹി നിവാസിൽ മനു (27), തഴുത്തല പേരയം കാർത്തിക വീട്ടിൽ രഞ്ജിത് (23) എന്നിവർ റിമാൻഡിലാണ്. ഇന്നലെ രാവിലെ തുറന്നു പ്രവർത്തിച്ച വ്യാപാരശാലയ്ക്കു നേരെ യുവജന സംഘടനകളുടെ പ്രതിഷേധം ഉയർന്നു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി കട അടപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :