മെട്രോ യാത്രക്കാർക്കായി പ്രത്യേക വാഹന പാർക്കിങ് സൗകര്യമൊരുക്കുമെന്ന് കൊച്ചി മേയർ.സ്റ്റേഷനടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വാടകയ്ക്കെടുക്കും. ഒപ്പം പുതിയ പാർക്കിങ് സംവിധാനങ്ങളും പരീക്ഷിക്കുമെന്ന് മേയർ മനോരമ ന്യൂസിനോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളാണ് കൊച്ചി മെട്രോയുടേതെങ്കിലും പാർക്കിങ് സൗകര്യങ്ങൾ പരിമിതമാണ്. ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന ഇടപ്പള്ളി,പാലാരിവട്ടം സ്റ്റേഷനുകളിൽ പോലും മതിയായ വാഹന പാർക്കിങ് സൗകര്യമില്ല.
മെട്രോ സര്‍വീസ് തുടങ്ങി ആദ്യ ദിനങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും വന്‍തോതില്‍ ആളുകള്‍ കൊച്ചിയിലേക്കെത്താന്‍ ഇടയുണ്ടെന്നും ഇത് കനത്ത ഗതാഗതക്കുരുക്കിന് വഴിവയ്ക്കുമെന്നുമുളള ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി കൊച്ചി നഗരസഭയുടെ ഇടപെടൽ സ്റ്റേഷൻ പരിസരത്ത് നഗരസഭയുടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുണ്ടെങ്കിൽ പാർക്കിങ്ങിനായി വിട്ടു കൊടുക്കുമെന്നാണ് വാഗ്ദാനം.
കൊച്ചി നഗരത്തിനു പുറമേ മെട്രോ സര്‍വീസ് തുടങ്ങുന്ന ആലുവ നഗരവും കടുത്ത ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നുണ്ട്. താല്‍ക്കാലിക പാര്‍ക്കിങ് സംവിധാനങ്ങളെങ്കിലും കണ്ടെത്തി പ്രശ്ന പരിഹാരത്തിനുളള നെട്ടോട്ടത്തിലാണ് ആലുവയിലെ നഗരസഭയും.