E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്താന്‍ തീരുമാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്നം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം. തിരുവാഭരണങ്ങള്‍ മോഷണം പോയ പശ്ചാത്തലത്തിലാണ് ക്ഷേത്ര ഉപദേശക സമിതി ദേവപ്രശ്നം ആവശ്യപ്പെട്ടത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങി. 

കഴിഞ്ഞ വിഷുദിനത്തിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്‍റ ഭാഗമായ മാലയും പതക്കവും മോഷണം പോയത്. തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തി. ഒടുവില്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആഭരണങ്ങള്‍ തിരികെ ലഭിക്കുകയായിരുന്നു. മോഷണവിവരം പുറത്തറിഞ്ഞപ്പോള്‍ത്തന്നെ ക്ഷേത്ര ഉപദേശക സമിതി ദേവപ്രശ്നം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വംബോഡിന് കത്ത് നല്‍കുകയും ചെയ്തു. മെയ് അവസാനമാണ് തിരുവാഭരണം തിരികെ ലഭിച്ചത്. 

ഇതേ ദിവസങ്ങളില്‍ ചേര്‍ന്ന ബോര്‍ഡു യോഗമാണ് ദേവപ്രശ്നത്തിന് തീരുമാനിച്ചത്. അനുമതി ലഭിച്ചതോടെ ക്ഷേത്രം ഉപദേശക സമിതി ഇതിനുള്ള നടപടി തുടങ്ങി. വിശേഷ ദിവസങ്ങളുടെ പൂജകള്‍ ഒഴിവാക്കിയുള്ള ദിവസമാണ് ഇതിനായി തിരഞ്ഞെടുക്കുക. തീയതി നിശ്ചയിക്കാന്‍ തന്ത്രിമാരുമായി ചര്‍ച്ച നടത്തും. മൂന്നുമാസത്തിനുള്ളില്‍ ദേവപ്രശ്നം നടത്താനാണ് ശ്രമം. അമ്പലപ്പുഴയുമായി ബന്ധമില്ലാത്ത ആചാര്യന്മാരുടെ പട്ടിക തയ്യാറാക്കുകയാണ് അടുത്ത ഘട്ടം.

ആചാര്യന്മാരുമായി സംവാദം നടത്തുവാനുള്ള പണ്ഡിതന്മാരെയും കണ്ടെത്തേണ്ടതുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ക്ഷേത്രം ഉപദേശക സമിതി ദേവപ്രശ്നത്തിന് അനുമതി തേടിയത്.ഇത് സംബന്ധിച്ച ഉത്തരവ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പുറപ്പെടുവിച്ചു.അനിഷ്ടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :