E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

അരിവിതരണത്തെച്ചൊല്ലി ചേരി തിരിഞ്ഞ് സംഘർഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അരിവിതരണത്തെച്ചൊല്ലി ആലുവ എടത്തലയില്‍ റേഷന്‍കടയുടമകളും വെയര്‍ ഹൗസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. വെയര്‍ഹൗസ് ജീവനക്കാരുടെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ഇന്ന് റേഷന്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. 

വെയര്‍ഹൗസ് ഉദ്യോഗസ്ഥരും റേഷന്‍കടയുടമകളും തമ്മില്‍ അരി അളന്നു തൂക്കി നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റേഷന്‍ കടകളിലേക്കുള്ള അരി അളന്നു ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ വാഹനത്തില്‍ കയറ്റാന്‍ പാടുള്ളു എന്ന് റേഷന്‍ കടയുടമകള്‍ വാദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. 

വെയര്‍ ഹൗസില്‍ നിന്ന് അന്‍പത് കിലോയുടെ അരിച്ചാക്ക് റേഷന്‍ കടയില്‍ എത്തുമ്പോള്‍ നാലു കിലോ വരെകുറവുണ്ടാകാറുണ്ടെന്നാണ് റേഷന്‍ കടയുടമകളുടെ ആക്ഷേപം. സ്ത്രീകളുള്‍പ്പെടെയുള്ള റേഷന്‍ കടയുടമകളെ വെയര്‍ഹൗസിലെ തൊഴിലാളികള്‍ മര്‍ദിച്ചുവെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. വെയര്‍ ഹൗസ് അധികൃതരുടെ കള്ളക്കളിയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് റേഷന്‍ കടയുടമകളുടെ ആരോപണം. 

കൃത്യമായി അളന്നു തന്നെയാണ് അരി നല്‍കാറുള്ളതെന്നും തിരിമറി നടത്താന്‍ കഴിയാത്തതിനാല്‍ റേഷന്‍ കടക്കാര്‍ വെയര്‍ഹൗസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് വെയര്‍ഹൗസ് ജീവനക്കാരുടെ വാദം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :