രണ്ടരപ്പതിറ്റാണ്ടായി ഹര്‍ത്താലുകള്‍ കടന്നുചെല്ലാത്ത ഇടമാണ് എറണാകുളം ജില്ലയിലെ പുല്ലുവഴി. ഹര്‍ത്താലില്‍ സംസ്ഥാനത്ത് എവിടെയൊക്കെ നിശ്ചലമായാലും പുല്ലുവഴിയില്‍ ജനജീവിതം സാധാരണപോലെ തുടരും. ഹര്‍ത്താല്‍ ദിനങ്ങളില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോകുന്നവരുടെ ഇടത്താവളമായി പുല്ലുവഴി മാറും.
പൗലോസേട്ടനും സുഹൃത്തുക്കളും ഇരുപത്തിയഞ്ചുവര്ഷങ്ങള്ക്കു മുന്‍പ് നടത്തിയ ചെറുത്തുനില്പാണ് പുല്ലുവഴിയുടെ ചരിത്രത്തില്‍ വഴിത്തിരിവായത്. പി.കെ.വിയും പിജിയും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നാട്ടില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ ധൈര്യപ്പെടില്ല. നാട്ടുകാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വഴങ്ങി. പുല്ലുവഴിയുടെ പിന്നാലെ സമീപഗ്രാമങ്ങളും ഹര്‍ത്താലിനോട് നോ പറയുകയാണ്.
ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ആരെങ്കിലും കടയടച്ചാല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കട തുറക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.