മെട്രോയില്‍ നിന്നുളള കൊച്ചിയുടെ ആകാശകാഴ്ചകള്‍ കാണാനുളള കാത്തിരിപ്പിലാണ് ചലച്ചിത്ര താരം ജയറാം. മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കഴിയുമെന്ന പ്രതീക്ഷയും ജയറാം മനോരമ ന്യൂസിനോട് പങ്കുവച്ചു.
കൊച്ചി മെട്രോയെന്നാല്‍ ജയറാമിന് ഈ കൗതുകമാണ്. മെട്രോയെത്തുന്നതോടെ ഏറെനാളായി കൊച്ചി നഗരം അനുഭവിക്കുന്ന ഗതാഗതക്കുരുക്കും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നു താരം.
ലോകത്തിന്റെ വിവിധാ ഭാഗങ്ങളിലെ മെട്രോയില്‍ യാത്ര ചെയ്തിട്ടുളള ജയറാം അതില്‍ നിന്നെല്ലാം മികച്ച യാത്രാനുഭവമാകും കൊച്ചി മെട്രോ പ്രദാനം ചെയ്യുകയെന്നും പ്രതീക്ഷിക്കുന്നു.