സംസ്ഥാന സീഡ് അതോറിറ്റി വിത്ത് നല്കാത്തതിനാല് കുട്ടനാട്ടിലെ നെല്‍കൃഷി പ്രതിസന്ധിയില്‍. മൂന്ന് ആഴ്ചയായി പാടം ഒരുക്കി കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഉഴുതിട്ട നിലത്ത് കളകള്‍ കിളിര്‍ത്തു തുടങ്ങിയിട്ടും വിത്ത് എത്തിയിട്ടില്ല
കുട്ടനാട്ടില്‍ പന്ത്രണ്ടായിരം ഹെക്ടര്‍ നിലത്താണ് രണ്ടാം കൃഷി നടക്കുന്നത്. മുമ്പ് കര്‍ണ്ണാടക സീഡ് അതോറിറ്റി, ദേശീയ സീഡ് അതോറിറ്റി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് കര്ഷകന് വിത്ത് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സീഡ് അതോറിറ്റിയില്‍ നിന്ന് വാങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കില്ല. ഏക്കറിന് അന്‍പത് കിലോയാണ് വേണ്ടത്. ഇതില്‍ നാല്‍പ്പതു കിലോ വിത്തിന് സബ്സിഡി ലഭിക്കും. ശേഷിച്ചവക്കുവേണ്ടി കര്‍ഷകര്‍ പണമടച്ചിട്ടുണ്ട്. എന്നാല്‍ വിതക്കാനുള്ള സമയം കഴിഞ്ഞിട്ടും വിത്ത് എത്തിയിട്ടില്ല
വെള്ളം കയറ്റിയിറക്കി ഉഴുത് വിതക്കാന്‍ പാകത്തിന് കിടക്കുകയാണ് പാടങ്ങള്‍. ദിവസങ്ങള്‍ പിന്നിട്ടതോടെ കള കിളിര്‍ത്തു തുടങ്ങി. വിത്തെത്താന് ഇനിയും വൈകിയാല്‍ രണ്ടാമതും നിലം ഒരുക്കേണ്ട സാഹചര്യം വരും. വീണ്ടും വെള്ളം കയറ്റിയിറക്കുകയോ കളനാശിനി പ്രയോഗിക്കുകയോ ആണ് മാര്‍ഗം. ഇതിന് പതിനഞ്ചു ദിവസത്തോളം സമയമെടുക്കും. അപ്പോള്‍ വിതക്കല്‍ വീണ്ടും നീളുന്നതിനൊപ്പം ചെലവും വര്‍ദ്ധിക്കും. വിളവ് ഉള്‍പ്പെടെയുള്ളവയെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ കൃഷിവകുപ്പിന് മാത്രം ടെന്‍ഷനില്ല