E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കോസ്റ്റല്‍ പൊലീസിന്റെ ബോട്ടുകള്‍ കട്ടപ്പുറത്ത്, ആലപ്പുഴയുടെ തീരങ്ങളില്‍ പട്രോളിങ് മുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലപ്പുഴ ജില്ലയുടെ തീരദേശത്ത് കോസ്റ്റല്‍ പൊലീസിന്‍റെ പട്രോളിങ്ങില്ല. തിരച്ചില്‍ നടത്തുന്നതിനുള്ള ബോട്ടുകള്‍ മാസങ്ങളായി തകരാറിലായതാണ് കാരണം. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യതൊഴിലാളികളെ ഉള്‍പ്പെടെ രക്ഷിക്കാന്‍ പാഞ്ഞെത്തേണ്ടതും ഇതേ ബോട്ടുകളാണ്. 

അത്യാധുനിക റഡാറുകളും നിരീക്ഷണ സംവിധാനങ്ങളുമുള്ള ഇന്‍റര്‍സെപ്ടര്‍ ബോട്ടും മറ്റൊരു റസ്ക്യു ബോട്ടുമാണ് കോസ്റ്റല്‍ പൊലീസിനുള്ളത്. കഴിഞ്ഞ ജൂലൈയില്‍ ഒരു ബോട്ട് തിപിടിച്ച് നശിച്ചിരുന്നു. രാജ്യാതിര്‍ത്തിയായ കടലില്‍ പെട്രോളിങ്, മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ കടലില്‍ അകപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനം എന്നിവയാണ് കര്‍ത്തവ്യം. കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ തോട്ടപ്പള്ളിയിലാണെങ്കിലും ഹാര്‍ബറില്‍ മണ്ണ് അടിഞ്ഞതിനാല്‍ ബോട്ടുകള്‍ക്ക് അവിടെ അടുക്കാനാവില്ല. രണ്ടരക്കോടി വിലവരുന്ന ഇന്‍റര്‍സെപ്ടര്‍ ബോട്ടടക്കം തൃക്കുന്നപ്പുഴയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് എന്‍ജിനുകള്‍ വീതമുള്ള ബോട്ടിന്‍റെ ഒരു ഭാഗം മാസങ്ങളായി തകരാറിലാണ്. അതിനാല്‍ കോസ്റ്റല്‍ പൊലീസിന്‍റെ സേവനം ഇപ്പോള്‍ ലഭ്യമാവുന്നത് കായലില്‍ മാത്രം. രണ്ട് എന്‍ജിനുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ കടലില്‍ യാത്ര സാധ്യമാകൂ. കോസ്റ്റല്‍ പൊലീസിനെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് മത്സ്യതൊഴിലാളികളും തുറന്നുപറയുന്നു 

ഗോവയിലെ അക്വാറസ് എന്ന സ്വകാര്യ കമ്പനിക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല. ഇവര്‍ ജോലി കൃത്യമായി നിര്‍വ്വഹിക്കാതെ വന്നതാണ് ഈ അവസ്ഥക്ക് കാരണം. പതിനാല് ജീവനക്കാരാണ് ഓടാത്ത ബോട്ടുകള്‍ക്ക് കാവല്‍. തൃക്കുന്നപ്പുഴയിലെ താല്‍ക്കാലിക ക്യാംപിനുമുന്നില്‍ വിശ്രമിക്കുന്നു കടല്‍ സുരക്ഷാ പരിശോധനക്കുള്ള വാഹിനികള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :