അപ്രതീക്ഷിത സമ്മാനത്തില്‍ മനംനിറഞ്ഞ് ഫുട്ബോള്‍ താരം സി.കെ. വിനീത്. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്തയാണ് ഫുട്ബോള്‍ സമ്മാനിച്ച് താരത്തെ അമ്പരപ്പിച്ചത്. കോട്ടയത്ത് കുട്ടികള്‍ക്കായുള്ള ലഹരി വിരുദ്ധ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് അപൂര്‍വമായ ഒത്തുചേരല്‍.
ഏറെ സ്നേഹിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയില്‍ നിന്ന് കിട്ടിയ സമ്മാനം വിനീതിനെ ആഹ്ലാദഭരിതനാക്കി. ഈ പന്തുതട്ടി കൂടുതല്‍ ഉയരങ്ങളിലേക്ക് നടക്കട്ടെയെന്നായിരുന്നു ആശംസ. ചടങ്ങില്‍ ഒപ്പമുള്ളത് വിനീതാണെന്ന് അറിഞ്ഞപ്പോള്‍ ഫു്ബോളും കയ്യില്‍ കരുതിയാണ് വലിയ ഇടയനെത്തിയത്. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമവാസനയ്ക്കുമെതിരെയുള്ള വഴികാട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പള്ളിക്കത്തോട്ടെ അരവിന്ദ വിദ്യാമന്ദിരം സ്കൂളില്‍ അദ്ദേഹം നിര്‍വഹിച്ചു. മമ്മൂട്ടി ചെയര്‍മാനായുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നഷണല്‍ ഫൗണ്ടേഷനാണ് വഴികാട്ടിക്ക് വഴികാട്ടുന്നത്.
ജീവിതത്തില്‍ തന്റെ ഇഷ്ട താരമായ മമ്മൂട്ടിയെക്കുറിച്ച് അനിയന്മാരോടും അനിയത്തിമാരോടും വിനീത് പറഞ്ഞത് ഇങ്ങനെ കെയര്‍ ആന്‍ഡ് ഷെയര്‍ സംസ്ഥാനത്തെ ആയിരത്തില്‍ പരം സ്കൂളുകളില്‍ വഴികാട്ടി പദ്ധതി നടപ്പാക്കും.