കൊച്ചി തൈക്കൂടത്ത് റോഡില്‍നിന്ന് കാര്‍ കായലില്‍ വീണു. കാറിലുണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനും വെള്ളത്തില്‍ മുങ്ങി. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇരുവര്‍ക്കും കാര്യമായ പരുക്കുകളില്ല.
രണ്ടുപേരും കൊച്ചിയിലെ നിര്‍മാണകമ്പനിയില്‍ ജോലിചെയ്യുന്ന ഇതരസംസ്ഥാനക്കാരാണ്. വെള്ളത്തില്‍ മുങ്ങിയ കാര്‍ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.