എറണാകുളം മലയാറ്റൂരിനടുത്ത് ഇല്ലിത്തോട്ടില്‍ വനംവകുപ്പിന്റെ കെണിയില്‍ പുലി കുടുങ്ങി. രണ്ടു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഈ മേഖലയില്‍ നിന്ന് പുലിയെ പിടികൂടുന്നത്.
ഉദ്ദേശം മൂന്നു വയസ് പ്രായം വരുന്ന ആണ്‍പുലിയാണ് കെണിയില്‍ വീണത്. കാടിനോട് ചേര്‍ന്നു കിടക്കുന്ന ജനവാസമേഖലയായ ഇല്ലിത്തോട്ടില്‍ പുലി ശല്യം പതിവാണ്. കഴിഞ്ഞ ദിവസം ഇവിടെ പ്രവര്‍ത്തിക്കുന്ന ധ്യാനകേന്ദ്രത്തിലെയും സമീപത്തെ ചില വീടുകളിലെയും വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നു. ഇതേതുടര്‍ന്നാണ് വനം വകുപ്പ് കെണിവച്ചതും.പുലി കുടുങ്ങിയതും. പുലിയെ കോടനാട്ടെ വനംവകുപ്പിന്റെ റസ്ക്യു സെന്ററിലേക്ക് മാറ്റി.
ആരോഗ്യനില കൂടി വിലയിരുത്തിയ ശേഷം കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ പിടിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക മാറിയിട്ടില്ല. പുലി ശല്യം പതിവായ ഇവിടെ ഇത് പ്രതിരോധിക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Advertisement