സ്വന്തം വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ കോവിഡിന് ശേഷം പല മെട്രോ നഗരങ്ങളിലും വില ഉയര്‍ന്നതോടെ സ്വന്തം വീടെന്ന സ്വപ്നം പലര്‍ക്കും താങ്ങാനാവാത്ത നിലയിലാണ്. ഡല്‍ഹി, നോയിഡ, ബെംഗളൂരു നഗരങ്ങഴില്‍ മൂന്ന് ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് രണ്ട് കോടിക്കടുത്താണ് വില. നാല് ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന് 2.5 കോടിക്കും മൂന്ന് കോടിക്കും ഇടയില്‍ വില വരുമ്പോള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ഇഎംഐ ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ പലര്‍ക്കും തലവേദനയാവുന്നു. ഈ സമയം ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് പരസ്യം നല്‍കിയ വീടിന്റെ വിലയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റിലെ ചര്‍ച്ചാ വിഷയം.
4 ബെഡ്റൂമുള്ള വീട്. വെബ് ഡെവലപ്പറാണ് വീട് വില്‍പ്പനയ്ക്കെന്ന പോസ്റ്റിട്ടിരിക്കുന്നത്. 3500സ്ക്വയര്‍ ഫീറ്റ് വരുന്ന വീടിന് വിലയിട്ടിരിക്കുന്നത് മൂന്ന് കോടി രൂപയും. ഒഎല്‍എക്സില്‍ വീടിന്റെ വലിപ്പം, മറ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഈ വീടിന് മൂന്ന് കോടി രൂപ കൂടുതല്‍ അല്ലേ എന്ന ചോദ്യവുമായാണ് ഒരാള്‍ ട്വിറ്ററിലെത്തിയിരിക്കുന്നത്.
സമ്മിശ്രമായ പ്രതികരണമാണ് എക്സിലെ ഈ പോസ്റ്റിന് ലഭിക്കുന്നത്. ഈ വിലയില്‍ പ്രശ്നങ്ങളില്ലെന്ന് ഒരു വിഭാഗം പറയുന്നു. കേരളത്തിലെ വസ്തുക്കള്‍ക്ക് പണത്തിനുള്ള മൂല്യമുണ്ട് എന്നെല്ലാമാണ് കമന്റുകള്‍. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുള്ള ടെക്കികള്‍ക്ക് മികച്ച ഓപ്ഷനായിരിക്കും ഇതെന്നും പ്രതികരണങ്ങള്‍ വരുന്നു. എന്നാല്‍ അമിത വിലയാണ് ഈ വീടിന് ഇട്ടിരിക്കുന്നതെന്ന കമന്റാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്നത്. ഇതിലും മികച്ച വീടുകള്‍ ഇതിലും കുറവ് വിലയില്‍ ലഭിക്കും എന്നും അഭിപ്രായങ്ങള്‍ നിറയുന്നു.