മഴ വീണതോടെ കൊല്ലത്തിന്റെ കിഴക്കന്‍മേഖലയിലെ പാലരുവി വെളളച്ചാട്ടത്തില്‍ വിനോദസഞ്ചാരികളുടെ തിരക്ക്. വേനല്‍ക്കാലത്ത് അടച്ചിട്ടിരുന്ന വെളളച്ചാട്ടത്തിലേക്കുളള പ്രവേശനം കഴിഞ്ഞദിവസമാണ് വനംവകുപ്പ് നല്‍കിയത്. ദേശീയപാതയില്‍ ആര്യങ്കാവിനും തെന്മലയ്ക്കും മധ്യേ വനത്തിനുളളിലാണ് വെളളച്ചാട്ടം.
ജില്ലയിലെ ഏറ്റവും വലിയ ജലാപാതമാണ് പാലരുവി െവളളച്ചാട്ടം. ഇടനാടന്‍ കുന്നുകളില്‍ നിന്നൊഴുകി വരുന്ന വെളളം മുന്നൂറടി ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. പാലരുവി വെളളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുക എന്നതിനപ്പുറം ഇവിടെ വന്ന് കുളിച്ചിട്ട് പോവുക എന്നതാണ്. പൂര്‍ണമായും മലനിരകളില്‍ നിന്നൊഴുകിവരുന്ന, മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത വെളളം. ഒൗഷധഗുണമുണ്ടെന്നാണ് ആളുകള്‍ പറയുന്നത്.
മഴക്കാലമായതോടുകൂടി വെളളത്തിന്റെ അളവ് കൂടിയിട്ടുണ്ട്. ഇവിടെ വരുന്ന വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ട്.