blue-banana

AI Generated Images

TOPICS COVERED

ഏതൊരു നാട്ടില്‍ ചെന്നാലും വിലക്കുറവില്‍ വാങ്ങിക്കഴിക്കാവുന്ന ഒന്നാണ് വാഴപ്പഴങ്ങള്‍. മലയാളികളുടെ നിത്യജീവിതത്തിലും പഴങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ‌പുട്ടിന് പഴത്തെക്കാള്‍ മികച്ച മറ്റൊരു കോംമ്പോ ഇല്ലെന്നാണ് പറയാറ്. പൂവന്‍ പഴം, നേന്ത്രപ്പഴം, റോബസ്റ്റ , കദളിപ്പഴം എന്നിങ്ങനെ വ്യത്യസ്തയിനം വാഴപ്പഴങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. എന്നാല്‍ നാടന്‍ വാഴപ്പഴങ്ങളുടെ രുചിയെ വെല്ലാന്‍ കഴിവുളള ബ്ലൂ ജാവ ബനാനയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കാഴ്ച്ചയിലും രുചിയിലും വ്യത്യസ്തരാണ് ബ്ലൂ ജാവ ബനാന എന്നറിയപ്പെടുന്ന വാഴപ്പഴങ്ങള്‍. 

ബ്ലൂ ജാവ ബനാനയ്ക്ക് ഐസ്ക്രീം ബനാന എന്നൊരു പേരുകൂടിയുണ്ട്. വാനിലയുടെ രുചിക്ക് സമാനമാണ് ബ്ലൂ ജാവ ബനാനയുടെ രുചി. സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് ഈ ബ്ലൂ ജാവ ബനാന ഏറ്റവുമധികം കാണപ്പെടുന്നത്. ഐസ്ക്രീം ബനാന, വാനില ബനാന, ബ്ലൂ ബനാന, ഹവായിയൻ ബനാന, നെയ് മന്നൻ എന്നിങ്ങനെയുളള പേരുകളുമുണ്ട് ഈ വാഴപ്പഴത്തിന്. പേര് ബ്ലൂ ജാവ ബനാന എന്നാണെങ്കിലും മുഴുവന്‍ നീല നിറമാണ് ഈ പഴത്തിനെന്ന് കരുതിയെങ്കില്‍ തെറ്റി.  ഇളം പച്ചയും, നീലയും കലർന്ന നിറം. എന്നാല്‍ പഴുത്ത് കഴിയുമ്പോള്‍ ഇത് നേരിയ മഞ്ഞനിറത്തിലേക്ക് മാറും. തൊലിയില്‍ മാത്രമാണീ നിറംമാറ്റം. അകം സാധാരണ വാഴപ്പഴം പോലെ തന്നെ.

ബ്ലൂ ജാവ ബനാന ഏറ്റവുമധികം കാണപ്പെടുന്നത് ഫിലിപ്പിൻസ്, ഹവായി എന്നിവിടങ്ങളിലാണ്. കാഴ്ച്ചയില്‍ അല്‍പ്പം വ്യത്യസ്തനാണെങ്കിലും ഗുണങ്ങളില്‍ കേമനാണ് ബ്ലൂ ജാവ ബനാനകള്‍. ഫൈബറിന്‍റെ നല്ലൊരു സ്രോതസ് കൂടിയാണിവ. മാത്രമല്ല  ആന്‍റി ഓക്സിഡന്‍റുകള്‍ വലിയ അളവില്‍ അടങ്ങിയിട്ടുമുണ്ട്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ഈ പഴങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.