ഫിറ്റ്നസിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളില്‍ മുന്‍പിലാണ് ജോണ്‍ എബ്രഹാം. എന്നാല്‍ ഇപ്പോള്‍ ജോണ്‍ എബ്രഹാമിന്റെ കേരള പ്രഭാത ഭക്ഷണത്തോടുള്ള താത്പര്യമാണ് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. 35 അപ്പം വരെ ഒറ്റയിരുപ്പില്‍ കഴിക്കും എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം താന്‍ നന്നായി വര്‍ക്കൗട്ട് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം കേരള ബ്രേക്ക്ഫാസ്റ്റ് ആണ്. അപ്പം, ഇടിയപ്പം, വെള്ളയപ്പം, ഉണ്ണിയപ്പം എല്ലാം എനിക്ക് ഇഷ്ടമാണ്. പുട്ട് കഴിക്കുന്നതും എനിക്ക് ഇഷ്ടമാണ്, ജോണ്‍ എബ്രഹാം പറയുന്നു. കൊച്ചിയിലെ മദ്രാസ് കഫേ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ കഴിച്ച ഭക്ഷണത്തെ കുറിച്ചും ജോണ്‍ എബ്രഹാം മനസ് തുറക്കുന്നു.
കൊച്ചിയില്‍ മദ്രാസ് കഫേയുടെ ഷൂട്ടിങ്ങിന് ഇടയില്‍ 35 അപ്പം വരെ ഒറ്റയിരുപ്പില്‍ കഴിക്കും. എന്നാല്‍ അത് കഴിച്ച് കഴിഞ്ഞിട്ട് എനിക്ക് കഠിനമായി വ്യായാമം ചെയ്യേണ്ടി വരും. എന്റെ അമ്മ പാഴ്സിയാണ്. പക്ഷേ ലോകത്തിലെ ഏറ്റവും രുചിയേറിയ അവിയല്‍ ഉണ്ടാക്കുന്നത് അമ്മയാണെന്നും ജോണ്‍ എബ്രഹാം പറയുന്നു.