alcohol-drinking-age

TOPICS COVERED

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിറയെ ചര്‍ച്ചയ്ക്ക് വിഷയമാണ് മദ്യപിക്കാനുള്ള മിനിമം പ്രായപരിധി. രാജ്യത്താകെ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായം 18 വയസാണ്. എന്നാല്‍ മദ്യപാനത്തിന് രാജ്യത്ത് പലയിടത്തും പല പ്രായപരിധിയാണ് നലവിലുള്ളത്.

legal-age-for-drinking

ബീര്‍ പോലുള്ള പാനീയങ്ങള്‍ ഉപയോഗിക്കാന്‍ മഹാരാഷ്ട്രയില്‍ മിനിമം പ്രായം പതിനെട്ടാണ്. എന്നാല്‍ വലിയ തോതില്‍ ആല്‍ക്കഹോള്‍ അടങ്ങിയവ ഉപയോഗിക്കണമെങ്കില്‍ വ്യക്തി 25 വയസിന് മുകളിലുള്ള ആളായിരിക്കണം. രാജ്യത്തിന്‍റെ പലയിടത്തും 18 മുതല്‍ 25 വരെയാണ് മദ്യപിക്കാനുള്ള പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതൊക്കെ കൃത്യമായി പാലിക്കപ്പെടാറുണ്ടോയെന്നത് മറ്റൊരു വിഷയമാണ്.

മഹാരാഷ്ട്ര കൂടാതെ ഗോവ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളിലും മൈല്‍ഡ് ബീര്‍ ഉപയോഗിക്കുന്നതിനുള്ള പ്രയാപരിധി പതിനെട്ടാണ്. അതേസമയം ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തമിഴ് നാട്, തെലുങ്കാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മിനിമം പ്രായം ഇരുപത്തിയൊന്നാണ.്

alcohol-legal-age

എന്നാല്‍ കേരളത്തില്‍ സ്ഥിതി അല്‍പം വ്യത്യാസമാണ്.. 23 വയസ് കഴിയാത്തവര്‍ മദ്യപാനം നിയമാനുസൃതമല്ല. കുറച്ച് വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ 21 വയസായിരുന്നു മിനിമം പ്രായം. എന്നാല്‍ മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, മേഘാലയ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍  25 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. അതേസമയം ഗുജറാത്തിലും ബിഹാറിലും പൂര്‍ണമായി മദ്യം വില്‍ക്കുന്നതും  വാങ്ങുന്നതും നിയമാനുസൃതമല്ല. മത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണ്‌

ENGLISH SUMMARY:

Did you know, in India legal age for drinking alcohol differs in each states? Here's the legal ages for each states.