മലയാള മനോരമ ഹൊറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് കോഴിക്കോട് അരയിടത്തുപാലം ഗോകുലം ഗ്രാന്‍ഡില്‍ തുടക്കമായി. രണ്ടുദിവസത്തെ പ്രദര്‍ശനം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച സര്‍വകലാശലകള്‍, കോഴ്സുകള്‍, ജോലിസാധ്യതകള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. കരിയര്‍ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തര മുതല്‍ രാത്രി ഏഴരവരെയാണ് സമയം. പ്രവേശനം സൗജന്യമാണ്.