shower-shield-pic

Image Credit: Instagram/showrshield/https://showrshield.com

TOPICS COVERED

മനംമടുപ്പിക്കുന്ന വേനല്‍ക്കാലമാണ് കടന്നുപോയത്. വിയര്‍ത്തുകുളിച്ച് മനസും ശരീരവും തളര്‍ന്നുപോകുന്ന വേനലില്‍ ഒന്നിലേറെത്തവണ കുളിക്കുന്നതും മുഖം കഴുകുന്നതും ശരീരം വൃത്തിയാക്കുന്നതും പതിവാണല്ലോ. എന്നാല്‍ പലപ്പോഴും വീണ്ടും മേക്കപ്പ് ഇടാനുളള മടികാരണം പലരും കുളിക്കേണ്ടെന്ന് തീരുമാനിക്കാറുണ്ട്. മേക്കപ്പ് പോകുകയും ചെയ്യരുത് എന്നാല്‍ കുളിക്കുകയും വേണം. അതിനൊരു മികച്ച പരിഹാരമാണ് ഷവര്‍ ഷീല്‍ഡ്. ഷവര്‍ ഷീല്‍ഡ് ഉണ്ടെങ്കില്‍ തലനനച്ച് കുളിക്കുകയും ചെയ്യാം മേക്കപ്പ് പോവുകയുമില്ല. 

പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഏറെക്കുറെ സംഗതി പിടികിട്ടും. ഒരു പ്ലാസ്റ്റിക് മാസ്ക് ആണു സംഭവം. ഇതിനു വെൽക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ . ഷവർ ഷീൽഡ് ധരിച്ചു കുളിച്ചാല്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിർമാതാക്കളുടെ അവകാശവാദം.  സ്ട്രാപ് ആയതുകൊണ്ട് എളുപ്പം ധരിക്കാമെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഷെറിദാന്‍ എന്ന അമേരിക്കൻ സംരംഭകയാണ് ഷവര്‍ ഷീല്‍ഡ് എന്ന ആശയത്തിനു പിന്നിൽ. കുളിക്കുമ്പോൾ മേക്കപ്പ് നഷ്ടപ്പെടുന്ന അനുഭവം ഒരുപാടു തവണ ഉണ്ടായതാണ് ഷവർ ഷീൽ‍ഡ് നിർമിക്കാന്‍ പ്രചോദനമായതെന്നാണ് ഷെറിദാന്‍ പറയുന്നത്. 

ഈ ഉപകരണം വലിയ കോലാഹലമാണ് സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ചത്. ഷെറിദാന്‍റെ കണ്ടുപിടുത്തത്തെ ട്രോളിയും വിമര്‍ശിച്ചും ഒരുപാടുപേര്‍ രംഗത്തുവന്നു. എന്നാല്‍ ഷവര്‍ ഷീല്‍ഡ് വിപണിയിലെത്തിയതോടെ ഇത് വാങ്ങാനും ഒട്ടേറെപ്പേരെത്തി. ആഘോഷങ്ങളോ വിവാഹമോ വന്നാൽ മേക്കപ്പ് പോകാതെ കുളിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്പെടുമെന്നും വാദിക്കുന്നവരുണ്ട്. ചില സാഹചര്യങ്ങളില്‍ ഷവര്‍ ഷീല്‍ഡ് വളരെ ഉപകാരമാണെന്നാണ് ഉപയോഗിച്ചവരുടെ അഭിപ്രായം. എന്തായാലും സംഭവം വൈറലായതോടെ ഷവര്‍ ഷീല്‍ഡും വിപണിയിലെ താരമായി മാറി. 

ENGLISH SUMMARY:

This Shield Claims To Protect Your Makeup In The Shower