malaika-arora

Image Credit: Instagram/ malaikaaroraofficial

പ്രായം അന്‍പത് കടന്നെങ്കിലും ബോളിവുഡ് സുന്ദരി മലൈക അറോറയ്ക്ക് മുപ്പതിന്‍റെ ചുറുചുറുക്കും സൗന്ദര്യവുമാണ്. യുവത്വം നിലനിര്‍ത്തുക എന്നത് പറയുംപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് കൃത്യമായ ഭക്ഷണക്രമീകരണവും വ്യായാമവും ചിട്ടയായ ജീവിതശൈലിയും അനിവാര്യമാണ്. അതുതന്നെയാണ് മലൈക പിന്തുടരുന്നതും. എന്നാല്‍ ഇതിനെല്ലാം ഒപ്പം ചില നാടന്‍ ബ്യൂട്ടി സീക്രട്ടുകളും താരം പിന്തുടരുന്നുണ്ട്.

ബോളിവുഡ് താരങ്ങളില്‍ മലൈക അറോറ മാത്രമല്ല ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരും തങ്ങളുടെ ഇഷ്ട സൗന്ദര്യക്കൂട്ടുകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ മലൈക പങ്കുവച്ച പൊടിക്കൈ പരിചയപ്പെടാം. വീട്ടില്‍ ഏത് സമയത്തും ലഭ്യമായ മൂന്ന് വസ്തുക്കള്‍ ഉപയോഗിച്ചാണ് മലൈക അറോറ തന്‍റെ ബ്യൂട്ടി സീക്രട്ടായ ഫെയ്സ് പായ്ക്ക് തയ്യാറാക്കുന്നത്. മുഖക്കുരുവിനെ അകറ്റി നിര്‍ത്താനും ചര്‍മം തിളങ്ങാനും ഈ ഫെയ്സ് മാസ്​ക് സഹായിക്കും.

വേണ്ട സാധനങ്ങള്‍: 

കറുവപ്പട്ട – പൊടിച്ചത്

തേന്‍ – ഒരു സ്പൂണ്‍

നാരങ്ങ നീര് – ആവശ്യത്തിന്

ഈ മൂന്നുചേരുവകളും നന്നായി മിക്​സ് ചെയ്യുക. എന്നിട്ട് ഈ മിശ്രിതം മുഖത്തുപുരട്ടി 10 മിനിറ്റ് നേരം ഇരിക്കുക. ശേഷം കഴുകി കളയാം. അധിക നേരം ഈ ഫെയ്സ്പായ്ക്ക് മുഖത്ത് വയ്ക്കരുത്. കൂടാതെ കണ്‍തടങ്ങളും വായ്ഭാഗവും ഒഴിവാക്കിവേണം ഈ ഫെയ്​സ്​ പായ്ക്ക് പുരട്ടാന്‍. ആഴ്ചയിലൊരിക്കല്‍ ഇതുപയോഗിക്കാവുന്നതാണ്.

ENGLISH SUMMARY:

Follow Malaika Arora's simple facemask