പാചകവാതക പ്രതിസന്ധിക്കാലത്ത് ആക്രിസാധനങ്ങളെ ഇരുമ്പ് അടുപ്പാക്കി ഹോട്ടല്‍ ഉടമ. മെക്കാനിക്കല്‍ ജോലികളിലെ പരിചയമാണ് പ്രതിസന്ധിക്കാലത്ത് തുണയായത്.
പാചക വാതകത്തിന് ക്ഷാമം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് കേട്ടതോടെ സീതത്തോട്ടിലെ ഹോട്ടലുടമയായ രഞ്ജിത്ത് പഴയ പണിയായുധങ്ങൾ പൊടിതട്ടിയെടുത്തു.സീതത്തോട്ടില്‍ ‘രുചിക്കൂട്ട്’ എന്ന ഹോട്ടൽ നടത്തുന്ന രഞ്ജിത്ത് നാല് വർഷം മുൻപാണ് ഹോട്ടൽ മേഖലയിൽ എത്തുന്നത്.മെക്കാനിക്കൽ ജോലികൾ ചെയ്യുന്നതിനിടയിലായിരുന്നു ഹോട്ടൽ നടത്തിപ്പിലേക്കുള്ള മാറ്റം. സ്റ്റോക്കുണ്ടായിരുന്ന സിലിണ്ടറുകൾ ഓരോന്നായി തീർന്നു.ഇതോടെയാണ് ഇരുമ്പ് ബാരലുകളിലും വലിയ പൈപ്പുകളിലും വിറക് അടുപ്പുകൾ നിർമിക്കാനുള്ള ശ്രമം തുടങ്ങിയത്.രണ്ടുദിവസത്തെ ശ്രമത്തിനൊടുവില്‍ അടുപ്പ് തയാറായി.
മിക്ക ഹോട്ടലുകളിലും വിറക് അടുപ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ വാണിജ്യ സിലിണ്ടറുകളെ ആശ്രയിച്ചാണ്പാചകം. ആക്രിയായി മാറ്റിയ ഇരുമ്പ് സാധനങ്ങൾ ഉപയോഗിച്ചാണ് രഞ്ജിത്ത് അടുപ്പുകൾ നിർമിച്ചിരിക്കുന്നത്. തുച്ഛമായ നിർമാണ ചെലവ് മാത്രമേ ഉള്ളു. പ്രതിസന്ധി തീരുംവരെ ഇരുമ്പടുപ്പ് ആണ് ആശ്രയം. ആവശ്യക്കാരുണ്ടെങ്കിൽ നിർമിച്ച് നൽകാനും തയ്യാറാണ്.