gym

മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളെ കരുത്താക്കി ശരീര സൗന്ദര്യ മത്സര വേദികൾ കീഴടക്കുന്ന രണ്ട് ഉറ്റ ചങ്ങാതിമാർ. മിസ്റ്റർ കേരളയുടെ ചങ്കായ മിസ്സ് വേൾഡ്.

സ്വയം തോൽക്കരുതെന്ന തീരുമാനവുമായി പോരടിച്ച ആണൊരുത്തൻ. മിസ്റ്റർ കേരള കൊച്ചിക്കാരൻ ഗ്ലെൻ മാർട്ടിൻ. കണ്ണുകളിൽ തീക്ഷണതയും ചുവടുകളിൽ ലോകം അളക്കുന്ന ധൈര്യവുമായി പെണ്ണൊരുത്തി. മിസ് വേൾഡ് പാലക്കാട്ടുകാരി ഭൂമിക എസ്. കുമാർ.

അങ്ങനെ മസിലുകളെ പ്രണയിച്ച  അവർ  ഉറ്റ സുഹൃത്തുക്കളായി. പിന്നെ കണ്ടതെല്ലാം ഒന്നിച്ചുള്ള സ്വപ്‌നങ്ങൾ ആയിരുന്നു. അവന്റെ കരുത്ത് അവൾക്ക് പ്രചോദനമായി. അവളുടെ വാക്കുകൾ അവനെ കൂടുതൽ കരുത്തനാക്കി. 2022ൽ ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ കൊച്ചിയിലെത്തിയ ഭൂമികയും, ഹൈകോർട്ട് ഇറക്കുന്ന ജേർണൽ പബ്ലിഷറായ ഗ്ലെന്നും അങ്ങനെ ശരീര സൗന്ദര്യ  മത്സര വേദികളിലെ മിന്നും താരങ്ങളായി.

പ്രതിസന്ധികളിൽ തളർന്നുപോകുമ്പോഴും മുൻപിൽ ഒറ്റ ലക്ഷം മാത്രം. മിസ്റ്റർ ഇന്ത്യ ആകാൻ തയ്യാറെടുക്കുന്ന ഗ്ലെന്നിന് ആത്മവിശ്വാസം നൽകി പരിശീലിപ്പിക്കുക.

ENGLISH SUMMARY:

Bodybuilding competition Kerala features two close friends who are conquering fitness stages with their dreams. These inspiring athletes, Mr Kerala and Miss World, showcase the power of friendship and determination in their fitness journeys.