തിരക്ക് പിടിച്ച ഒരു റോഡ്, വാഹനങ്ങള്‍ എല്ലാം തന്നെ ബ്ലോക്കില്‍, ചില ബൈക്ക് യാത്രികര്‍ ഫുട്പാത്തിലൂടെ ചീറിപായുന്നു. ഈ സമയമാണ് ആ അമ്മയുടെ എന്‍ട്രി, ഒരു ആക്ടീവ സ്കൂട്ടറില്‍ ഫുട്പാത്തിലൂടെ പാഞ്ഞ് വന്നയാള്‍ക്ക് അമ്മ വക സ്റ്റേപ്പ്. സ്കൂട്ടറുകാരന്‍ അമ്മയോട് ചൂടായി ഫുട്പാത്തിലൂടെ തന്നെ പോകാന്‍ തുടങ്ങുന്നു. പക്ഷേ അമ്മ ഉണ്ടോ വിടുന്നു, ഒരു വഴിക്കും വിടുന്നില്ല, കാല്‍ വച്ച് തടയുന്നു.
എന്നിട്ടും സ്കൂട്ടറുകാരന്‍ വിടാന്‍ ഭാവമില്ല, മുന്നോട്ട് പോവാന്‍ നോക്കിയപ്പോള്‍ ആ അമ്മ ഫോൺ എടുത്ത് വീഡിയോ ഷൂട്ട് ചെയ്യാൻ ഒരുങ്ങി. ഉടനെ സ്കൂട്ടര്‍ റോഡിലേക്ക് ഇറക്കി അതുവഴി പോകുന്നു. സമൂഹമാധ്യങ്ങളില്‍ വൈറലാകുന്ന ഒരു വിഡിയോയുടെ ഉള്ളടക്കമാണിത്. വിഡിയോയുടെ ഉറവിടം ഇതുവരെ വ്യക്തമല്ല.
‘നമ്മുടെ നാട്ടിലെ പലരുടെയും സ്വഭാവമാണ് ഈ ഫുട്പാത്തിലൂടെ ഇരുചക്ര വാഹനം കയറ്റി ഓടിക്കുന്നത്, ഇങ്ങനെ ഉള്ളവരെ കാൽനട യാത്രക്കാർ ഇതുപോലെ തന്നെ തടയണം, ഇന്നത്തെ സല്യൂട്ട് ആ അമ്മക്ക്, അമ്മ പുലിയാണ് തുടങ്ങിയ കമന്‍റുകളാണ് വിഡിയോ കണ്ട പ്രേക്ഷകര്‍ ഇട്ടിരിക്കുന്നത്.