shafi-mike

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയിലെത്തിയപ്പോൾ സ്റ്റേജിൽ ഉന്തും തള്ളും. യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോൾ സമയം വൈകിയതിനാൽ താൻ കൂടുതൽ സംസാരിക്കേണ്ടതില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ നിലപാട്.

നേതാക്കൾക്ക് സംസാരിക്കാൻ സമയം കൊടുക്കണമെന്നും ഷാഫി പറഞ്ഞു. പിന്നാലെ നടന്നത് ഷാഫി സംസാരിക്കണമെന്നു പറഞ്ഞായി തർക്കം,ആ തർക്കം പിടിച്ച് പിടിവലിയായി, ഒടുവിൽ ഷാഫിയുടെ ഹ്രസ്വമായ പ്രസംഗം.

‘ഞാൻ പ്രസംഗിക്കാനില്ല. പ്രതിപക്ഷ നേതാവിനോട് പറയുന്ന. നൂറിൽ കൂടുതൽ എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയും ഉണ്ടാകുമെന്ന് മാത്രം പറയുന്നു. അത്രയും പറഞ്ഞ് ഷാഫി പിന്മാറി.

സമയം വൈകിയതിനാൽ കൂടുതൽ സംസാരിക്കേണ്ടെന്ന് ഷാഫി തീരുമാനിച്ചതാണെന്നും നേതാക്കൾ മാത്രം സംസാരിച്ചാൽ മതിയെന്ന് ഷാഫി പറഞ്ഞതായും സംഘാടകര്‍ പറഞ്ഞു. ഷാഫി സംസാരിക്കണമെന്ന നിർബന്ധമാണ് തർക്കത്തിന് കാരണമായെന്നാണ് വിവരം.

ENGLISH SUMMARY:

a scuffle during the opposition leader's 'Puduyuga Yatra' in Kuttiyadi, Kozhikode. The incident arose from a disagreement over Shafi Parambil's speech duration, leading to a brief altercation.