kozhikode-child-escape-bus-driver

TOPICS COVERED

കോഴിക്കോട് കൊടിയത്തൂരില്‍ ബസിന് മുന്നില്‍ നിന്നും രക്ഷപ്പെടുന്ന പിഞ്ചു കുഞ്ഞിന്‍റെ ദൃശ്യം ഞെട്ടലോടെയല്ലാതെ കണ്ടുതീര്‍ക്കാന്‍ സാധിക്കില്ല. ബസിനടുത്തേക്ക് പാഞ്ഞെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതില്‍ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലുണ്ടായിട്ടുണ്ട്. കോഴിക്കോട്– കൊടിയത്തൂര്‍ റൂട്ടിലെ  ബസ് ഡ്രൈവറായ ഷിനോജായിരുന്നു സമയത്ത് ബസ് ഓടിച്ചിരുന്നത്. 

മൂന്നുവയസ്സുകാരി ബസിന് മുന്നില്‍; സമയോചിതമായി ബ്രേക്കിട്ട് ഡ്രൈവര്‍; വിഡിയോ

തന്‍റെ കഴിവുകൊണ്ടല്ല, ദൈവത്തിന്‍റെ കഴിവ് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ ഷിനോജ് മനോരമ ന്യൂസിനോട് പറഞ്ഞു. നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്നും ഇറങ്ങിയോടിയ  കുട്ടിയെ  കണ്ട് പെട്ടെന്ന് വലത്തോട്ട് ബസ് വെട്ടിക്കുകയായിരുന്നുവെന്നും ഷിനോജ് പറഞ്ഞു. 

 

ഓട്ടോയുടെ അരികില്‍ നിന്നും ഓടിയതിനാല്‍ കുട്ടിയെ കണ്ടിരുന്നില്ലെന്നും സനോജ് പറഞ്ഞു. ''വണ്ടിയുടെ മുന്നിലേക്ക് എത്തിയപ്പോഴാണ് കണ്ടത്. അപ്പോൾ ബസിന്‍റെ അടുത്തെത്തി. അതോടെ വലത്തോട്ട് വെട്ടിച്ച് ചവിട്ടി നിർത്തി. അതുകൊണ്ട് രക്ഷപ്പെട്ടു. എന്‍റെ ചെറിയ മോളുടെ പ്രായം ഉള്ളൂ കുട്ടിക്ക്. അത് ചിന്തിച്ചപ്പോൾ ഞാൻ പിന്നെ അപ്പോൾ തന്നെ ബസ് ഓടിക്കുന്നത് നിർത്തി. പിന്നെ ഇപ്പോഴാണ് ബസ് ഓടിക്കുന്നത്''.

 

വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവരുന്നത്. അതിനുള്ള കാരണവും ഷിനോജ് പറയുന്നു. ''ശനിയാഴ്ച തന്നെ വിഡിയോ കിട്ടിയിരുന്നു. പുറത്തുവിടാതിരുന്നതാണ്. കണ്ടക്ടറാണ് പറഞ്ഞത്, ഗ്രൂപ്പിലിട്ടാല്‍ രക്ഷിതാക്കള്‍ കാണുമെന്ന്. അങ്ങനെയാണ് ഇന്ന് രാവിലെ ഞാൻ വീഡിയോ ഗ്രൂപ്പിൽ ഇട്ടത്'' എന്നും ഷിനോജ് പറഞ്ഞു. 

ENGLISH SUMMARY:

A bus driver named Shinoj heroically saved a toddler from being hit by his bus in Kodiyathur, Kozhikode. The incident, captured on video, shows the driver's swift action preventing a potential tragedy.