ദിലീപ് സിനിമ ഭഭബയില്‍ അഭിനയിച്ച മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. ദിലീപ് സിനിമയില്‍ അഭിനയിച്ച മോഹന്‍ലാലിന് എന്തേലും നിലപാട് ഉണ്ടോയെന്നും ഇതാണോ മഹാനടനെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.
‘ദിലീപിന്‍റെ സിനിമയില്‍ അഭിനയിച്ച മോഹന്‍ലാലിനോട് എനിക്ക് ഒരു താല്‍പര്യവും ഇല്ല, അയാള്‍ക്ക് എന്തെലും നിലപാടുണ്ടോ, അയാളൊക്കെ എന്തോന്ന് മഹാനടന്‍ പോകാന്‍ പറ’ ശ്രീലക്ഷ്മി പറഞ്ഞു.
ദിലീപ് സിനിമകള്‍ താന്‍ ഒരിക്കലും കാണില്ലെന്നും ഒരു റീല്‍ വന്നാല്‍ പോലും താന്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്കിപ്പടിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു. നേരത്തെ ഭാഗ്യലക്ഷ്മിയും മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ പങ്കിട്ടതിനെയാണ് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചത് . ഒരു നിമിഷം പോലും മോഹന്‍ലാല്‍ താന്‍ ചെയ്യുന്നത് എന്തെന്ന് ചിന്തിച്ചില്ലല്ലോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിച്ചത്.